വൈരാഗ്യം തീർക്കാൻ കാറിന് തീയിട്ടു, പക്ഷെ അബദ്ധത്തിൽ വാഹനം മാറി, തീയിട്ടത് അയൽവാസിയുടെ കാറിന്
കോട്ടയത്ത് ചുങ്കം വാരിശ്ശേരിയിലാണ് സംഭവം.
വാരിശ്ശേരി പുതുപ്പറമ്പിൽ റിയാസ്, തൻ്റെ വീടിൻ്റെ നവീകരണം നടത്തുന്നതിനാൽ, റോഡിൽ അയൽവാസിയുടെ വീടിൻ്റെ മതിലിനോട് ചേർന്ന് പാർക്ക് ചെയ്തിരുന്നു. ഈ സ്വിഫ്റ്റ് ഡിസയർ കാറാണ് പൂർണമായും കത്തി നശിച്ചത്.
കുമ്മനം സ്വദേശിയായ യുവാവ് പെട്രോൾ ഒഴിച്ച് കാർ കത്തിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്.
ഇയാൾ റിയാസിൻ്റെ അയൽവീട്ടിൽ പണിക്ക് എത്തിയിരുന്നു. ......
'പറയനും പുലയനും വന്നതോടെ സംസ്കൃതത്തിന്റെ മഹിമ നഷ്ടപ്പെട്ടു' -കേരള സർവ്വകലാശാല സംസ്കൃത വിഭാഗം മേധാവിയും ഓറിയന്റൽ സ്റ്റ്ഡീസ് വിഭാഗം ഡീനുമായ ഡോ. സി.എൻ. ......
രാജ്യത്തെ മത്സ്യത്തൊഴിലാളി മേഖലകൾ കേന്ദ്രീകരിച്ച് നവംബർ ആദ്യവാരം ആരംഭിച്ച മത്സ്യബന്ധന സെൻസസിന് (മറൈൻ സെൻസസ്) ഇത്തവണ പുതുമകളേറെ. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് മത്സ്യബന്ധന സെൻസസ് പൂർണ്ണമായി ഡിജിറ്റൽ രൂപത്തിൽ നടത്തുന്നത്. ......
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ഈയിടെ ബ്രിട്ടീഷ് മാധ്യമമായ ബി.ബി.സിക്ക് നൽകിയ ഒരു ഇന്റർവ്യൂവിൽ സുവ്യക്തമായി ആവശ്യപ്പെട്ടത് തന്റെ കക്ഷിയായ അവാമിലീഗിന് വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവാദം നൽകണമെന്നാണ്. ബംഗ്ലാദേശിലെ പ്രത്യേക കോടതി തനിക്ക് പരമാവധി ശിക്ഷ തന്നെ തരുമെന്ന് ഉറച്ച് വിശ്വാസമുള്ളതുകൊണ്ടാണ് ഹസീന മനഃപൂർവ്വമായി തെരഞ്ഞെടുപ്പ് വിഷയം എടുത്തിട്ടത്. ......
''പൗരന്റെ ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റേറ്റിന്റെ ഉത്തരവാദിത്വമായി കരുതിയിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. ഈ രണ്ട് മേഖലയിലും കേരളം രാജ്യത്തെത്തന്നെ മുൻനിര സംസ്ഥാനമായി മാറിയത്, ആ ഉത്തരവാദിത്വം ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് കൈകാര്യം ചെയ്യുവാൻ കഴിവും പ്രാപ്തിയും ആത്മാർത്ഥതയുമുള്ള ഭരണാധികാരികൾ ഉണ്ടായിരുന്നതുകൊണ്ടുകൂടിയായിരുന്നു. ......
1977 ൽ ചവറ നിയോജക മണ്ഡലം രൂപീകൃതമായതിനു ശേഷം 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച എൻ.വിജയൻപിള്ളയുടെ വിജയം കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായിരുന്നു. പൊതുപ്രവർത്തന രംഗത്ത് അര നൂറ്റാണ്ടുകാലത്തെ പാരമ്പര്യം അദ്ദേഹത്തിന് എംഎൽഎ ആയതിനുശേഷമുള്ള സേവന പ്രവർത്തനങ്ങൾക്ക് മുതൽ കൂട്ടായിരുന്നു. ......
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ്. പൊതു ഇടങ്ങളിൽ അലഞ്ഞുനടക്കുന്ന നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് പ്രതിരോധ കുത്തിവെപ്പ് എടുത്ത് ഷെൽറ്ററുകളിൽ പാർപ്പിക്കണം എന്ന സുപ്രീംകോടതി ഉത്തരവ് ഇന്ത്യയിൽ ഏറ്റവും ആദ്യം നടപ്പിലാക്കേണ്ടുന്ന സംസ്ഥാനം കേരളമാണ്. ......
ബിജെപിയുമായി കൂട്ടുകൂടി ജെഡിഎസ് നേതാവും കേന്ദ്രമന്ത്രിയുമായ കുമാരസ്വാമി മനുവാദിയായി മാറിയെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരിഹസിച്ചു. കൃഷ്ണതത്വം പിന്തുടരുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും എന്നാൽ സിദ്ധരാമയ്യ കംസവാദിയാണെന്നും കുമാരസ്വാമി പ്രതികരിച്ചു. ......
ചെങ്ങന്നൂർ .ഭദ്രാസന യുവജനപ്രസ്ഥാനം ഇടവങ്കാട് ഡിസ്ട്രിക്ട് കലാമത്സരം
പുലിയൂർ സെ.മേരീസ് ആൻഡ്
സെ.ജോർജ് ഓർത്തഡോക്സ് സുറിയാനി ദൈവാലയത്തിൽ വെച്ച് നടത്തി.
ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. എല്വിന് തോമസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം ഇടവക വികാരി ഫാ. ......